ക്ഷേത്രപരിപാലനകമ്മറ്റി

മേപ്പയ്യൂര്‍ ശ്രീകണ്ഠമനശാലാക്ഷേത്രത്തിന്റെ സര്‍വ്വതോമുഖമായ പുരോഗതിക്കും ചൈതന്യവര്‍ദ്ധനവിനനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് കഴിഞ്ഞകാല്‍ നൂറ്റാണ്ടായിപ്രവര്‍ത്തിച്ചുവരുന്ന ഭക്തജനസംഘടനനയാണ് മേപ്പയ്യൂര്‍ ശ്രീകണ്ഠമനശാലാക്ഷേത്രപരിപാലന കമ്മറ്റി. രൂപീകരണം മുതല്‍ ഇന്നേവരെ വിവിധങ്ങളായ പുരോഗമന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ കമ്മറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. ക്ഷേത്രചൈതന്യത്തില്‍ ഭക്തജനങ്ങള്‍ക്കൂള്ള ഭക്ത്യാദരങ്ങളും ക്ഷേത്രപരിപാലനകമ്മറ്റിയില്‍ അര്‍പ്പിച്ച വിശ്വാസവും തന്ത്രിയുടെ സഹകരണവും സര്‍വ്വോപരി ശ്രീകണ്ഠമനശാലാംബികയുടെ കൃപാകടാക്ഷവും കൊണ്ട് മാത്രമാണ് ഇതേവരെ ഏറ്റെടുത്തപ്രവര്‍ത്തനനങ്ങള്‍ സമയബന്ധിതമായും തൃപ്തികരമായും പൂര്‍ത്തിയാക്കുവാന്‍ കമ്മറ്റിക്ക് കഴിഞ്ഞിട്ടുള്ളത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാട്ടുമാടം അനില്‍ നമ്പൂതിരിപ്പാട്, മേല്‍ ശാന്തി കോയിമഠം ഇല്ലത്ത് ശ്രീതിലകം ജയകൃഷ്ണന്‍ നമ്പൂതിരി എന്നിവരും ക്ഷേത്രം ജീവനക്കാരും കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയും പ്രോത്സാഹനവും നനല്‍കിവരുന്നു. ക്ഷേത്രത്തിലെ ഭൌതിക സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ചൈതന്യവര്‍ദ്ധനനവിനനും ആധ്യാത്മിക ഉണര്‍വ്വിനനുമായ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞകാലത്തെ പ്രഗത്ഭമതികളായ സാരഥികള്‍ നേനതൃത്വം നല്‍കി. 1998-ല്‍ നനടത്തിയ അഷ്ടമംഗല്യപ്രശ്നനത്തിലെ വിധിയനനുസരിച്ച് 2002-ല്‍ നവീകരണകലശവും ഉപദേവന്‍മാരുടെ പുന:പ്രതിഷ്ഠയും നടത്തപ്പെട്ടു. ക്ഷേത്രരക്ഷകരായ ചാത്തന്‍മാരുടെ പുനന:പ്രതിഷ്ഠാചടങ്ങുകളുടെ പൂര്‍ത്തീകരണത്തോടുകൂടി ദേവചൈതന്യം ശതഗുണീഭവിച്ചതായി അനുഭവപ്പെട്ടു. നാഗക്കാവിന്റെ നവീകരണകലശവും ഉപദേവന്‍മാരുടെ പുന:പ്രതിഷ്ഠയും നടത്തപ്പെട്ടു. ക്ഷേത്രരക്ഷകരായ ചാത്തന്‍മാരുടെ പുന:പ്രതിഷ്ഠാചടങ്ങുകളും പൂര്‍ത്തീകരിക്കുകയും ലക്ഷാര്‍ച്ചനനടത്തുകയും ചെയ്തു. ഉത്സവത്തിന്റെ ഭാഗമായി ദേവി ആറാട്ടുനടത്തുന്ന പവിത്രമായ തീര്‍ത്ഥക്കുളത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് 2008-ല്‍ തുടക്കം കുറിച്ചു. 2010-ല്‍ നനടത്തിയ ഗോളകപ്രതിഷ്ഠാചടങ്ങുകളിലും വിദ്യാപൂജയിലും മഹാമൃത്യുഞ്ജയ ഹോമത്തിലും വമ്പിച്ച ഭക്തജനപങ്കാളിത്തമാണ് ഉണ്ടായത്. മേപ്പയ്യൂര്‍ പഞ്ചായത്തിലെ വിവിധ ക്ഷേത്രകമ്മറ്റികളുടെ ഭാരവാഹികള്‍ക്കായി നടത്തിയ ക്ഷേത്ര സഹകാരി ശില്‍പശാലയും ഉത്സവാഘോഷത്തിന്റെ ഭാഗമായി നനടത്തിയ സൌജനന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും പൊതുജനശ്രദ്ധയാകര്‍ഷിച്ചു. കഴിഞ്ഞകാലങ്ങളില്‍ ക്ഷേത്രപരിപാലനകമ്മറ്റിയോടൊപ്പം സജീവമായി പ്രവര്‍ത്തിച്ച് നനമ്മെ വിട്ടുപിരിഞ്ഞ പ്രഗത്ഭമതികളുടെയും നിലവിലുള്ള കമ്മറ്റിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ കാലയവനനികക്കുള്ളില്‍ മറഞ്ഞ ശ്രീ. എ.കെ ഭാസ്കരന്റെയും പാവനസ്മരണകള്‍ക്കുമുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ആദ്യകാലം മുതല്‍തന്നെ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന പരേതരായ സര്‍വ്വശ്രീ ചെറുവറ്റ മാധവന്‍ നനായര്‍, മണലില്‍ കുഞ്ഞിരാമന്‍ നനമ്പ്യാര്‍, ശ്രീ നനിലയം കൃഷ്ണന്‍ നനായര്‍, ഡോ. കെ. ശങ്കരന്‍, തെക്കെകൊപ്പാരത്ത് ടി നാരായണന്‍ നനായര്‍, തയ്യുള്ളതില്‍ കേശവന്‍ ആശാരി, കുന്നത്ത് കുമാരന്‍, എം. കെ കുഞ്ഞിശങ്കരന്‍ നമ്പ്യാര്‍, എന്‍ കുഞ്ഞികൃഷ്ണമാരാര്‍ തുടങ്ങിയവരെ ആദരപൂര്‍വ്വം സ്മരിക്കുന്നു. സര്‍വ്വശ്രീ തറയത്ത് കുഞ്ഞിരാമന്‍ നായര്‍, കെ രാഘവന്‍ അടിയോടി തുടങ്ങിയ മുന്‍ഭാരവാഹികളുടെ സേവനങ്ങളെ ഞങ്ങള്‍ നനന്ദിപൂര്‍വ്വം ഓര്‍ക്കുന്നു. വളരെക്കാലം ഈ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി പ്രവര്‍ത്തിക്കുകയും പുനരുദ്ധാരണത്തിന്റെ ആദ്യനാളുകളില്‍ പ്രതിഫലം വാങ്ങാതെ ക്ഷേത്രത്തിലെ നിത്യപൂജാ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തുതന്ന ശ്രീ വാകയാട്ടില്ലത്ത് ദാമോദരന്‍ നനമ്പൂതിരിയെ ഞങ്ങള്‍ ആദരപൂര്‍വ്വം സ്മരിക്കുകയും അദ്ദേഹത്തിന്റെ ആത്മാവിനന് നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ക്ഷേത്രകമ്മറ്റി ഭാരവാഹികളായും അല്ലാതെയും ക്ഷേത്രത്തിന്റെ പുരോഗതിയില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച എല്ലാ മാനന്യ വ്യക്തികളേയും ഞങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം അഭിനനന്ദിക്കുന്നു. നനാടിന്റേയും നാട്ടുകാരുടെയും ഭൌതികവും ആത്മീയവുമായ ഔന്നത്യത്തിനന് ഇനനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനനുണ്ടെന്ന് കമ്മറ്റി വിശ്വസിക്കുന്നു. ഇതേവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നുതന്ന ശ്രീകണ്ഠമനശാലാംബികയുടെ ഭക്തജനനങ്ങള്‍ ഇനനിയും എല്ലാ സഹായ സഹകരണങ്ങളും നനല്‍കുമെന്ന ഉത്തമ വിശ്വാസം ഞങ്ങള്‍ക്കുണ്ട്.